കുമ്മനത്തിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് 24 ലക്ഷം രൂപയ്ക്ക് ഒത്തുതീര്‍പ്പാക്കി

തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കി. 24 ലക്ഷം രൂപയാണ് പരാതിക്കാരനായ ഹരികൃഷ്ണന് നല്‍കിയത്. പണം മുഴുവന്‍ ലഭിച്ചതോടെ പരാതിക്കാരന്‍ പൊലീസിന് നല്‍കിയ പരാതി പിന്‍വലിച്ചു.

ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി അന്വേഷണ സംഘം ബാങ്കുകള്‍ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. കേസിലെ ഒന്നാം പ്രതി കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണ്‍ ആയിരുന്നു. കുമ്മനം നാലാം പ്രതിയായിരുന്നു.

ആറന്മുള സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും ഇന്‍സ്‌പെക്ടര്‍ ക്വാറന്റീനിലായതിനാല്‍ മലയാലപ്പുഴ ഇന്‍സ്‌പെക്ടര്‍ക്കായിരുന്നു അന്വേഷണ ചുമതല. സംഭവം വിവാദമായതിന് പിന്നാലെ ബിജെപി നേതാക്കള്‍ ഇടപെട്ട് പണമിടപാട് നടത്തി കേസ് തീര്‍ക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. പരാതിക്കാരന് പണം മുഴുവന്‍ തിരികെ നല്‍കാം എന്ന് വിജയനും അറിയിച്ചിരുന്നു. പരാതിക്കാരനുമായി അടുപ്പമുള്ള പത്തനംതിട്ട ജില്ലയിലെ ഒരു സിപിഎം നേതാവിനെതിരെയും ബിജെപി ആരോപണം ഉന്നയിച്ചിരുന്നു.

Top