‘സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മിത വാക്സിനായ ‘സ്പുട്നിക് വി’യുടെ ആദ്യ ബാച്ച് ഇന്ത്യയില്‍ ശനിയാഴ്ച എത്തും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മഹാമാരിയെ മറികടക്കാന്‍ റഷ്യന്‍ വാക്സിന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

‘സ്പുട്നിക് വി’ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം അടിയന്തര ഉപയോഗത്തിനായിരുന്നു അനുമതി. ‘സ്പുട്നിക് വി’ എത്തുന്നതോടെ രാജ്യത്തെ വാക്സിന്‍ ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top