സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കുമെന്ന്…

കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കുമെന്ന് അറിയിച്ച് ആരോഗ്യ വകുപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ റോട്ടറി ക്ലബ്ബാണ് നെക്ടര്‍ ഓഫ് ലൈഫ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിര്‍വ്വഹിച്ചു. പദ്ധതിയുടെ ലോഗോയും ആരോഗ്യ മന്ത്രി പ്രകാശനം ചെയ്തു.

അമ്മമാരുടെ മുലപ്പാല്‍ ശേഖരിച്ച്, ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ് മുലപ്പാല്‍ ബാങ്കുകള്‍ കൊണ്ട് ലക്ഷ്യം വെക്കുന്നത് . പ്രസവത്തോടെ അമ്മ മരിച്ച ശിശുക്കള്‍ക്കും, മാസം തികയാതെ പിറന്ന കുഞ്ഞുങ്ങള്‍ക്കും, ചികിത്സയിലുള്ള കുട്ടികള്‍ക്കും ഇത് വഴി മുലപ്പാല്‍ ലഭ്യമാകും .

രാജ്യത്ത് ഇതുവരെ ഏഴ് മുലപ്പാല്‍ ബാങ്കുകല്‍ പ്രവര്‍ത്തിക്കുന്നുണ്ട് . പ്രസവ സമയത്തും വാക്‌സിനേഷനായി വരുമ്പോഴും അമ്മമാരില്‍ നിന്ന് മുലപ്പാല്‍ ശേഖരിക്കും. ഇത്തരത്തില്‍ ശേഖരിച്ച മുലപ്പാല്‍ പാസ്ചറൈസ് ചെയ്ത ശേഷം മൈനസ് 20 ഡിഗ്രി വരെ തണുപ്പിച്ച് സൂക്ഷിക്കും. ആറ് മാസം വരെ പാല്‍ കേടാകില്ല. വൈകാതെ തന്നെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും ഈ പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതര്‍ പറഞ്ഞു .

Top