കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റുമായി കിഴക്കമ്പലത്തിന്റെ ജനകീയ കൂട്ടായ്മ.
കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിഥിന്‍ ഗഡ്കരി ‘ട്വന്റി20’ എന്ന പേരിലുള്ള ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റ് നവംബര്‍ 17ന് ഉദ്ഘാടനം ചെയ്യും.
10,000 ചതുരശ്ര അടിയില്‍ രൂപകല്പന ചെയ്തിട്ടുള്ള മാര്‍ക്കറ്റില്‍ പച്ചക്കറി, പഴവര്‍ഗങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പാല്‍ തുടങ്ങിയവ വില്‍ക്കുകയും കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കുകയും ചെയ്യാനാണ് പദ്ധതി.
ഇതുമൂലം ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലൂടെ 1500 രൂപകൊണ്ട് ഒരുകുടുംബത്തിന് ഒരുമാസത്തെ ജീവിത ചെലവുകള്‍ നടത്താന്‍ സാധിക്കുമെന്ന് ‘ട്വന്റി20’ ചീഫ് കോഡിനേറ്ററും കിറ്റക്‌സ് ഗാര്‍മെന്റ്‌സ് എംഡിയുമായ സാബു എം ജേക്കബ് പറഞ്ഞു.
കര്‍ണാടക, തമിഴ്‌നാട് എന്നീ അയല്‍സംസ്ഥാനങ്ങളില്‍നിന്നും പച്ചക്കറികള്‍ എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കിഴക്കമ്പലത്തെ 62,000വരുന്ന ജനങ്ങള്‍ ഈ മാര്‍ക്കറ്റിലെ ഉപഭോക്താക്കളാണ്. ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും ആറ് വയസ്സില്‍താഴെയുള്ള 1500 കുട്ടികള്‍ക്കും പാലും മുട്ടയും സൗജന്യമായി നല്‍കുന്നുണ്ട്.