the first Indian-made vehicle with Bajaj qute

ന്താരാഷ്ട്ര വിപണിപിടിച്ച ബജാജിന്റെ ചെറുവാഹനമാണ് ബജാജ് ക്യൂട്ട് . ഇന്തോനേഷ്യയില്‍ ലഭ്യമാകാവുന്ന ഏറ്റവും കുറഞ്ഞവിലയ്ക്കുള്ള വാഹനമായിരിക്കും ഇത്.ഇന്ത്യന്‍ രൂപ 3.29ലക്ഷം വില

2,752എംഎം നീളവും, 1,312എംഎം വീതിയും, 1,925എംഎം വീല്‍ബേസും, 1,652എംഎം ഉയരവുമുള്ള ബജാജ് ക്യൂട്ട് ലോകത്തിലെ ഏറ്റവും ചെറിയ പാസഞ്ചര്‍ വാഹനമാണ്.

200 സിസി വാട്ടര്‍ കൂള്‍ഡ് സിങ്കിള്‍ സിലിണ്ടര്‍ ട്രിപ്പിള്‍ സ്പാര്‍ക്ക് എന്‍ജിനാണ് ബജാജ് ക്യൂട്ടിന് കരുത്തേകുന്നത്. 13ബിഎച്ച്പിയും 19.6എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന ഈ എന്‍ജിനില്‍ 5 സ്പീഡ് സീക്വന്‍ഷ്യല്‍ ഗിയര്‍ബോക്‌സാണ് ഇതിനു നല്‍കിയിട്ടുള്ളത്.

ലിറ്ററിന് 36 കിലോമീറ്റര്‍ എന്ന മികച്ച മൈലേജാണ് ക്യൂട്ട് എന്ന പേരിലറിയപ്പെടുന്ന ഈ ചെറുവാഹനം വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ നിരക്കിലുള്ളൊരു വാഹനം എന്ന നിലയ്ക്ക് ഏസി, പവര്‍ സ്റ്റിയറിംഗ്, പവര്‍ വിന്റോസ്, ഓഡിയോ സിസ്റ്റം എന്നീ ഫീച്ചറുകള്‍ ഈ വാഹനത്തില്‍ ലഭ്യമല്ല.

ആറ് വ്യത്യസ്ത നിറങ്ങളിലാണ് ബജാജ് ക്യൂട്ട് ലഭിക്കുന്നത്. ഇന്ത്യയില്‍ നിര്‍മാണം നടത്തി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നൊരു ബജാജ് ക്യൂട്ട്.

യൂറോപ്പ്യന്‍ ക്വാഡ്രിസൈക്കിള്‍ സംബന്ധിച്ചുള്ള നിബന്ധനകള്‍ പാലിക്കുന്ന ആദ്യ ഇന്ത്യന്‍ നിര്‍മിത വാഹനമെന്നതാണ് ബജാജ് ക്യൂട്ടിന് ഏറെ പ്രാധാന്യം നല്‍കുന്നത്.

ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കപ്പെടുന്നുവെങ്കിലും ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനുള്ള സാഹചര്യം ഇതുവരെ ഈ വാഹനത്തിനുണ്ടായില്ല.

Top