മമ്മൂട്ടി നായകനായ ഹിറ്റ് തെലുങ്ക് ചിത്രമാണ് യാത്രയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്‍ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയിട്ടായിരുന്നു വേഷമിട്ടത്. ജീവ പ്രധാന വേഷത്തിലെത്തുന്ന ഒരു ചിത്രമായിട്ടാണ് യാത്ര 2 ഒരുങ്ങുന്നത്. റിലീസ് പ്രഖ്യാപിച്ചത് യാത്ര 2വിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരിക്കുകയാണ്.
2024 ഫെബ്രുവരി എട്ടിന് റിലീസ്. രണ്ടാം ഭാഗത്തില്‍ പ്രധാന്യം നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിക്കാണ്. മഹി വി രാഘവിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്. തിരക്കഥയും മഹി വി രാഘവിന്റേതാണ്. മമ്മൂട്ടിയും യാത്ര രണ്ടില്‍ നിര്‍ണായകമായ രംഗങ്ങളില്‍ ഉണ്ടാകുമെങ്കിലും വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയായി വേഷമിടുന്ന ജീവയായിരിക്കും നായകന്‍. മറ്റ് ആരൊക്കെയാകും യാത്രയുടെ രണ്ടാം ഭാഗത്തില്‍ ഉണ്ടാകുക എന്ന കാര്യം അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.