വിജയ് അറ്റ്‌ലി ചിത്രം ‘തെരി’യുടെ ഹിന്ദി റീമേക്ക് ‘ബേബി ജോണി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അറ്റ്‌ലീയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച കലീസ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ വരുണ്‍ ധവാന്‍ നായകനാകുന്നു. പോസ്റ്ററില്‍ ഇതുവരെ കാണാത്ത വരുണിന്റെ ലുക്ക് കാണാം. തെരി സിനിമയിലെ വിജയ്‌യുടെ ഗറ്റപ്പില്‍ നിന്ന് ഏറെ വ്യത്യസ്തയുള്ളതാണ് ബേബി ജോണിലെ വരുണ്‍ ധവാന്‍.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ടൈറ്റല്‍ റിവീല്‍ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പ്രിയ ആറ്റ്‌ലിയും മുറാദ് ഖേതാനിയും ചേര്‍ന്നാണ് നിര്‍മ്മാണം. മെയ് 31-ന് ചിത്രം തിയേറ്ററുകളിലെത്തും. ആക്ഷന്‍ എന്റര്‍ടെയ്‌നറായെത്തുന്ന സിനിമയില്‍ നായികയാകുന്നത് കീര്‍ത്തി സുരേഷാണ്.
വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ് എന്നിവരും ബേബി ജോണിന്റെ ഭാഗമാകും. സിനിമയ്ക്ക് സംഗീതമൊരുക്കുന്നത് തമന്‍ ആണ്. ടീസര്‍ വീഡിയോയിലുള്ള തമന്റെ ബിജിഎമ്മിനെ നിരവധി പേരാണ് പ്രശംസിച്ചെത്തിയിരിക്കുന്നത്. വരുണിന്റെ ലുക്കും പ്രതീക്ഷ നല്‍കുന്നുവെന്നും പ്രതികരണങ്ങളുണ്ട്.
View this post on Instagram