ആദ്യത്തെ പനാരോമിക് സണ്‍റൂഫ് എയര്‍ബാഗ് സംവിധാനവുമായി ഹ്യുണ്ടായി

ലോകത്തിലെ തന്നെ ആദ്യത്തെ പനാരോമിക് സണ്‍റൂഫ് എയര്‍ബാഗ് സംവിധാനവുമായി ഹ്യുണ്ടായി.

ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ക്ക് കീഴില്‍ ‘ഹ്യുണ്ടായി മൊബിസില്‍’ നിന്നുമാണ് ആദ്യ പനാരോമിക് സണ്‍റൂഫ് എയര്‍ബാഗ് സിസ്റ്റം രൂപം കൊണ്ടിരിക്കുന്നത്.

അപകടങ്ങളില്‍ സണ്‍റൂഫിലൂടെ യാത്രക്കാര്‍ എടുത്തെറിയപ്പെടുന്ന പശ്ചാത്തലത്തിലാണ് സണ്‍റൂഫ് എയര്‍ബാഗ് സംവിധാനത്തെ ‘ഹ്യുണ്ടായി മൊബിസ്’ വികസിപ്പിച്ചിരിക്കുന്നത്.

മുകളിലേക്ക് എടുത്തെറിയപ്പെടുന്ന യാത്രക്കാരെ പ്രതിരോധിക്കുന്നതിന് ഒപ്പം, അവരുടെ തലയ്ക്ക് ഗുരുതര പരുക്കുകളില്‍ നിന്നും സംരക്ഷണമേകാനും സണ്‍റൂഫ് എയര്‍ബാഗിന് സാധിക്കും.

ക്രാഷ് ഡമ്മികള്‍ ഉപയോഗിച്ചുള്ള റോഡ് ടെസ്റ്റില്‍, യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കാന്‍ പനാരോമിക് സണ്‍റൂഫ് എയര്‍ബാഗ് സംവിധാനത്തിന് സാധിച്ചു.

മാത്രമല്ല, അപകടത്തില്‍ കാര്‍ മറിയുന്ന സാഹചര്യത്തില്‍ സെന്‍സറുകള്‍ മുഖേന സണ്‍റൂഫ് എയര്‍ബാഗ് സുരക്ഷയും ഉറപ്പ് വരുത്തും.

0.08 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ സണ്‍റൂഫ് എയര്‍ബാഗ് പൂര്‍ണമായും പുറത്ത് വരും.

Top