ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കര്‍ഷക പ്രതിഷേധത്തിന്റെ കേന്ദ്രമായ സംസ്ഥാനത്തിന്റെ നിര്‍ണായകമായ പടിഞ്ഞാറന്‍ മേഖലയിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്. ജാട്ട് മേഖലയില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിജെപിയും സമാജ്വാദി പാര്‍ട്ടിയും. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ 58 സീറ്റുകളാണിത്. ജനവിധി തേടുന്നത് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ പ്രമുഖര്‍ ഉള്‍പ്പെടെ 615 പേരാണ്. ഈ ഘട്ടത്തില്‍ 2.27 കോടി ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്.

ഇന്ന് രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചത്.വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. യുപിയിലെ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തെരെഞ്ഞെടുപ്പ് സുരക്ഷയ്ക്കായി പൊലീസിനെ കൂടാതെ 50,000 അര്‍അര്‍ധ സൈനികരെയും വിന്യസിച്ചു.

ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 എന്നിങ്ങനെ ഏഴ് ഘട്ടങ്ങളിലായാണ് 2022ലെ യുപി തെരഞ്ഞെടുപ്പ്. ശ്രീകാന്ത് ശര്‍മ്മ, സുരേഷ് റാണ, സന്ദീപ് സിംഗ്, കപില്‍ ദേവ് അഗര്‍വാള്‍, അതുല്‍ ഗാര്‍ഗ്, ചൗധരി ലക്ഷ്മി നരേന്‍ തുടങ്ങിയ മന്ത്രിമാരുടെ വിധി ആദ്യഘട്ടത്തില്‍ തീരുമാനിക്കും. 2017ല്‍ 58ല്‍ 53 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ സമാജ്വാദി പാര്‍ട്ടിക്കും ബിഎസ്പിക്കും രണ്ട് വീതം സീറ്റുകളാണ് ലഭിച്ചത്. ഒരു സീറ്റ് രാഷ്ട്രീയ ലോക്ദളിന് ലഭിച്ചു.

 

 

Top