അസം, ബംഗാൾ സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

സമും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രണ്ടിടത്തും ആദ്യഘട്ട വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിക്കും. ഭരണത്തുടര്‍ച്ച ഉറപ്പാക്കാൻ അസമിൽ ബിജെപിക്കും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയം നിര്‍ണായകം.

രാവിലെ ഏഴ് മുതൽ ആറര വരെയാണ് പശ്ചിമബംഗാളിൽ വോട്ടെടുപ്പ്. അസമിൽ ആറ് വരെയും. ബംഗാളിൽ ആദിവാസികൾ തിങ്ങിത്താമസിക്കുന്ന പുരുലിയ, പശ്ചിമ മിഡ്നാപൂര്‍, കിഴക്കൻ മിഡ്നാപൂര്‍, ബങ്കുര, ജാര്‍ഗ്രം ജില്ലകളിലെ മുപ്പത് മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്.

അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഉൾപ്പെടെയുള്ള നേതാക്കൾ ആദ്യഘട്ടത്തിൽ ജനവിധി തേടും. ആകെ 1.54 കോടി വോട്ടർമാരാണ് ഇന്ന് സമ്മതിദാനവകാശം വിനിയോഗിക്കുക. ബംഗാളിൽ മാത്രം 684 കമ്പനി അർധസൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

Top