റെഡ്മി നോട്ട് 10 എസ് സ്മാര്‍ട്‌ഫോണിന്റെ ആദ്യ വില്‍പ്പന ആരംഭിച്ചു

റെഡ്മി നോട്ട് 10എസ് സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ വില്‍പ്പന ആരംഭിച്ചു. ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ ജി95 എസ്ഒസിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡിവൈസ് രണ്ട് റാം, സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാകും. റെഡ്മി നോട്ട് 10എസ് സ്മാര്‍ട്ട്‌ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 15,999 രൂപ വിലയുണ്ട്. ഡീപ് സീ ബ്ലൂ, ഫ്രോസ്റ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഈ ഡിവൈസ് ലഭ്യമാകും.

ആമസോണ്‍, എംഐ.കോം, എംഐ ഹോം സ്റ്റോറുകള്‍, മറ്റ് റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി ഈ ഡിവൈസ് സ്വന്തമാക്കാന്‍ സാധിക്കും. ഡിവൈസ് വാങ്ങുമ്പോള്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് എംഐ.കോമില്‍ 10 ശതമാനം കിഴിവ് ലഭിക്കും. ഡ്യുവല്‍ സിം (നാനോ) സപ്പോര്‍ട്ടുള്ള റെഡ്മി നോട്ട് 10എസ് സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080×2,400 പിക്സല്‍) അമോലെഡ് ഡിസ്പ്ലേയാണ് ഈ ഡിവൈസില്‍ ഉള്ളത്. 1,100 നിറ്റ് പീക്ക് ബ്രൈറ്റ്‌നസ്, കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷന്‍, എസ്ജിഎസ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷന്‍, 4,500,000: 1 കോണ്‍ട്രാസ്റ്റ് റേഷ്യോ എന്നിവയും ഈ ഡിസ്‌പ്ലെയില്‍ ഉണ്ട്.

മെയില്‍-ജി 76 എംസി 4 ജിപിയുവുമായി ജോടിയാക്കിയ ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ ജി95 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നല്‍കുന്നത്. റെഡ്മി നോട്ട് 10എസ് സ്മാര്‍ട്ട്‌ഫോണില്‍ 6 ജിബി വരെ എല്‍പിഡിഡിആര്‍ 4എക്‌സ് റാമും 128 ജിബി വരെ യുഎഫ്എസ് 2.2 സ്റ്റോറേജും ഉണ്ട്. ഡസ്റ്റ്, വാട്ടര്‍ റസിസ്റ്റന്‍സിനായി ഐപി 53 സര്‍ട്ടിഫിക്കേഷനും ഈ ഡിവൈസില്‍ ഷവോമി നല്‍കിയിട്ടുണ്ട്. റെഡ്മി നോട്ട് 10എസില്‍ ഡ്യുവല്‍ സ്പീക്കറുകളും ഹൈ-റെസ് ഓഡിയോ സര്‍ട്ടിഫിക്കേഷനും ഉണ്ട്. 33W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസില്‍ നല്‍കിയിട്ടുള്ളത്.

എഫ് / 1.79 ലെന്‍സുള്ള 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ് / 2.2 അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുള്ള 8 മെഗാപിക്‌സല്‍ സെന്‍സര്‍, എഫ്/ 2.4 അപ്പര്‍ച്ചര്‍ ഉള്ള 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, എഫ് / 2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പാണ് റെഡ്മി നോട്ട് 10എസ് സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 13 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ ഉണ്ട്, എഫ് / 2.45 അപ്പേര്‍ച്ചറുള്ള ഈ ക്യാമറ ഹോള്‍-പഞ്ച് കട്ടൌട്ടിലാണ് നല്‍കിയിട്ടുള്ളത്. 4ജി, വൈ-ഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, ഐആര്‍ ബ്ലാസ്റ്റര്‍, എന്‍എഫ്സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ള കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ഒരു വശത്ത് ഘടിപ്പിച്ച ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ട്.

 

 

Top