വിശാല്‍ നായകനാകുന്ന ‘മാര്‍ക്ക് ആന്റണി’യുടെ ആദ്യ സിംഗിള്‍ നാളെ എത്തും

വിശാല്‍ നായകനാകുന്ന ‘മാര്‍ക്ക് ആന്റണി’യുടെ ആദ്യ സിംഗിള്‍ നാളെ എത്തും.രവിചന്ദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിശാല്‍ ഒരു സിനിമയില്‍ ഗായകനായെത്തുന്നത്. അധിരുദ്ധയുടെ തെലുങ്ക് പതിപ്പായ അധരാധ എന്ന ഗാനമാണ് വിശാല്‍ ആലപിക്കുന്നത്. തമിഴ് ഗാനം പാടിയിരിക്കുന്നത് ടി രാജേന്ദ്രനാണ്.

സുന്ദര്‍ സി സംവിധാനം ചെയ്ത മധഗജരാജ എന്ന ചിത്രത്തിലാണ് ഇതിനു മുന്‍പ് വിശാല്‍ ഗായകനായെത്തിയത്. എന്നാല്‍ ചിത്രം ഇതുവരെയും റീലിസ് ചെയ്തിട്ടില്ല.രണ്ട് ഭാഷകളിലെയും ആദ്യ സിംഗിള്‍ ജൂലൈ 15 ന് പുറത്തിറങ്ങും. നടന്‍ തെലുങ്കില്‍ പാടുന്ന പ്രോമോ പുറത്തിറങ്ങിയിരുന്നു.

മെയ് മാസത്തിലാണ് മാര്‍ക്ക് ആന്റണിയുടെ ട്രെയ്ലര്‍ പുറത്തിറങ്ങിയത്. ടൈം മെഷീനെ അടിസ്ഥാനമാക്കിയുള്ള സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് മാര്‍ക്ക് ആന്റണി. സെപ്റ്റംബറില്‍ റീലിസ് ചെയ്യുന്ന ചിത്രത്തില്‍ റിതു വര്‍മ്മ, സെല്‍വ രാഘവന്‍, അഭിനയ സുനില്‍, റെഡിന്‍ കിംഗ്സ്ലി എന്നിവരും ചിത്രത്തിലുണ്ട്. വിശാലിനൊപ്പം എസ് ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Top