കൊല്‍ക്കൊത്ത: രാജ്യത്തെ ആദ്യ സൂപ്പര്‍ പവര്‍ ഡ്രോണ്‍ ‘ഭീം’ കണ്ടുപിടിച്ച് ഖരഗ്പൂര്‍ ഐഐടിയിലെ ഗവേഷക സംഘം.
പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ പുലിയായ ഭീമിന് ഒരു മീറ്റര്‍ പോലും വലുപ്പമില്ല.പറക്കുമ്പോള്‍ ഒരു കിലോമീറ്റര്‍ പരിധിയില്‍ ഒരു വൈഫൈ മേഖല സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് ഈ ആളില്ലാ വിമാനം.
സാധാരണക്കാരന് പോലും പ്രവര്‍ത്തിപ്പിക്കാവുന്ന, ഏഴ് മണിക്കൂര്‍ ബാറ്ററി ശേഷിയുള്ള ഡ്രോണിന് ദുരന്തമേഖലകളില്‍ നിന്ന് നിര്‍ത്താതെ വിവരങ്ങള്‍ എത്തിക്കാന്‍ സാധിക്കും.
ഖരഗ്പൂരിലെ ലാബില്‍ ജന്മം കൊണ്ട ഭീം അടിയന്തര ഘട്ടങ്ങളില്‍ പാരച്യൂട്ടുകളുപയോഗിച്ച് വസ്തുക്കള്‍ വിതരണം ചെയ്യാനും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള കഴിവുണ്ട്.