ഈ മാസം 26 മുതല്‍ 29 വരെ പൊന്മുടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന 28-ാമത് ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ്ങ് ചാമ്പ്യന്‍ഷില്‍ പങ്കെടുക്കുന്ന ആദ്യ ടീം നാളെയെത്തും. ചൈനീസ് ടീമിലെ രണ്ടുപേരാണ് നാളെ രാത്രി 10 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ എസ്‌ക്യൂ 8416 വിമാനത്തിലാണ് ടീം എത്തുന്നത്.
15 പേരടങ്ങുന്ന കൊറിയയില്‍ നിന്നുള്ള ടീം 21നാണ് തലസ്ഥാനത്തെത്തുക. ഇരുപതിലേറെ രാജ്യങ്ങള്‍ ഇതിനോടകം ചാമ്പ്യന്‍ഷിപ്പിനുള്ള റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 23,24,25 തിയതികളിലായി മുഴുവന്‍ ടീമുകളും, ചാമ്പ്യന്‍ഷിപ് നിയന്ത്രിക്കുന്ന ഒഫിഷ്യലുകളും തിരുവനന്തപുരത്തെത്തും.
16 റൈഡേഴ്സും ഒന്‍പത് ഒഫീഷ്യലുകളുമടക്കം 25 പേരുടെ പേരുടെ സംഘമാണ് ചൈനയെ പ്രതിനിധീകരിക്കുന്നത്. ടീമിലെ ശേഷിക്കുന്ന 23 പേര്‍ 19ന് രാത്രി 10 മണിക്കുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ തിരുവനന്തപുരത്തെത്തും. സംഘത്തെ സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിക്കും.