അങ്കമാലി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാവിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
ഇതേ തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ നാലു മണിക്കൂറാണ് തടസ്സപ്പെട്ടത്.
അഞ്ച് രാജ്യാന്തര സര്‍വീസുകളും രണ്ട് ആഭ്യന്തര സര്‍വീസുകളുമാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്.
മൂടല്‍മഞ്ഞ് മാറിയതിനെ തുടര്‍ന്ന് രാവിലെ 8.20 ഓടെയാണ് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തു തുടങ്ങിയത്.
കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കാനയില്‍ വീണ് അപകടം സംഭവിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ലാന്‍ഡിങ് ഒഴിവാക്കി വഴിതിരിച്ചുവിട്ടത് എന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെ സര്‍വീസിനെ ബാധിച്ചില്ല.