ലോകകപ്പില്‍ ഗില്ലിന്റെ ഷോട്ടുകള്‍ക്ക് കൈയ്യടിക്കുന്ന സാറയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

പൂനെ: ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ആരാധികയാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറാ ടെണ്ടുല്‍ക്കര്‍. ഇരുവരും പ്രണയത്തിലാണെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇരുവരും വ്യക്തത വരുത്തിയിട്ടില്ല. പക്ഷേ ഗില്ലിന്റെ ജീവിതം സാറാ കൃത്യമായി പിന്തുടരുന്നുമുണ്ട്.

ലോകകപ്പിന് മുമ്പായി ഗില്ലിന് ഡെങ്കിപ്പനി പിടിച്ചപ്പോഴും ആശ്വാസ വാക്കുകളുമായി സാറാ വന്നിരുന്നു. പിന്നാലെ പരിശീലനത്തിനിറങ്ങിയപ്പോഴും സാറാ തന്റെ സന്തോഷം സമൂഹമാധ്യമങ്ങളില്‍ പ്രകടിപ്പിച്ചിരുന്നു. മുമ്പ് ബോളിവുഡ് നടി സാറാ അലി ഖാനുമായും ശുഭ്മാന്‍ ഗില്ലിന് പ്രണയമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇടക്കാലത്ത് സാറാ അലി ഖാനുമായുള്ള ബന്ധം ഗില്‍ അവസാനിപ്പിച്ചു.

ഏകദിന ലോകകപ്പില്‍ ഗില്ലിന്റെ ഷോട്ടുകള്‍ക്ക് കൈയ്യടിക്കുന്ന സാറയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മത്സരത്തില്‍ ഗില്‍ നേടുന്ന ഓരോ ബൗണ്ടറികള്‍ക്കും സാറയുടെ കൈയ്യടികള്‍ ലഭിക്കുന്നുണ്ട്. മത്സരത്തില്‍ 53 പന്ത് നേരിട്ട ഗില്‍ 55 റണ്‍സെടുത്ത് പുറത്തായി.

 

 

Top