ബേലൂര്‍ ആന ഇപ്പോഴും കര്‍ണാടകയിലെ വനമേഖലയില്‍ തുടരുകയാണെന്ന് വനംവകുപ്പ്

മാനന്തവാടിയിലെ ആളെക്കൊല്ലി ബേലൂര്‍ ആന ഇപ്പോഴും കര്‍ണാടകയിലെ വനമേഖലയില്‍ തുടരുകയാണെന്ന് വനംവകുപ്പ്. റേഡിയോ കോളര്‍ വഴി ആനയുടെ നീക്കങ്ങള്‍ കേരള വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ആന ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങാതിരിക്കാന്‍ രാത്രികാല പട്രോളിംഗും ശക്തിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം പുല്‍പ്പള്ളിയില്‍ പശുക്കളെ കടുവ ആക്രമിച്ച സാഹചര്യത്തില്‍ വനത്തില്‍ മൃഗങ്ങളെ മേയാന്‍ വിടരുതെന്നാണ് വനംവകുപ്പിന്റെ അഭ്യര്‍ത്ഥന. മേഖലയില്‍ സ്ഥാപിച്ച കൂടുകളിലൊന്നും കടുവ ഇതുവരെ കുടുങ്ങിയിട്ടില്ല.

ദൗത്യസംഘത്തെ സഹായിക്കാനായി ഹൈദരാബാദില്‍ നിന്ന് പ്രമുഖ വന്യജീവി വിദഗ്ധനായ നവാബ് അലിഖാനും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ നാലംഗ സംഘവും വയനാട്ടിലെത്തിയിട്ടുണ്ട്. വന്യജീവി മനുഷ്യസംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയില്‍ വിവിധ സംസ്ഥാനങ്ങളിലെ വനംവകുപ്പ് നവാബ് അലിഖാന്റെ സേവനം പ്രയോജനപ്പെടുത്താറുണ്ട്.

Top