ദേവരാജന്‍ മാസ്റ്റര്‍ പുരസ്‌കാരം; മങ്കൊമ്പ് ഗോപാലകൃഷ്ണനും സംവിധായകന്‍ ഹരിഹരനും

സംഗീതജ്ഞന്‍ ജി ദേവരാജന്റെ സ്മരണാര്‍ഥം പരവൂര്‍ സംഗീതസഭ ഏര്‍പ്പെടുത്തിയ നാലാമത് ജ. ദേവരാജന്‍ മാസ്റ്റര്‍ പുരസ്‌കാരം ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്. 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് സംവിധായകന്‍ ഹരിഹരനും അര്‍ഹനായി. പുരസ്‌ക്കാരം പരവൂര്‍ സംഗീതസഭയുടെ ആറാമത് വാര്‍ഷികാഘോഷത്തില്‍ സമ്മാനിക്കും.

കെ ജയകുമാര്‍, രവി മേനോന്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ എന്നിവര്‍ അംഗമായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 2019 മുതലാണ് പരവൂര്‍ സംഗീതസഭ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 2019 ല്‍ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിക്കും 2021 ല്‍ സംഗീത സംവിധായകന്‍ ഔസേപ്പച്ചനും 2022 ല്‍ ഗായകന്‍ ജി വേണുഗോപാലിനുമായിരുന്നു പുരസ്‌കാരം. സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ പുരസ്‌കാരം നടന്‍ മധുവിനുമായിരുന്നു.

Top