കോഴിക്കോട്: പ്രതിഷേധം കത്തിപ്പടരുന്ന സന്ദര്‍ഭത്തില്‍ മുക്കത്തെ ഗെയിലിന്റെ പൈപ്പിടല്‍ ജോലികള്‍ വീണ്ടും തുടങ്ങി.
പൈപ്പിടാനായി സ്ഥലത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് പണികള്‍ ആരംഭിച്ചുകഴിഞ്ഞു.
ഇതിനെത്തുടര്‍ന്ന്, ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പദ്ധതി പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.