മുംബൈ: ഐപിഎല്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മലയാളി താരം എസ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് പിന്‍വലിക്കാനാവില്ലെന്ന് ബിസിസിഐ ഹൈക്കോടതിയില്‍.
മുന്‍ ഭരണസമിതിയുടെ തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ബിസിസിഐ വ്യക്തമാക്കി.
സ്‌കോട്ട്‌ലന്‍ഡില്‍ കളിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് മറുപടി.
ശ്രീശാന്തിന്റെ വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും പുതിയതായി ഉണ്ടായിട്ടില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.