ബിസിസിഐ വിലക്കിനെതിരായ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ബിസിസിഐക്കും കേരള ക്രിക്കറ്റ് അസോസിയേഷനും നോട്ടീസ് അയച്ചു.
ജസ്റ്റിസ് പി വി ആശയാണ് ഹര്‍ജി പരിഗണിച്ചത്. തന്റെ പേരിലുള്ള കേസ് പാട്യാല കോടതി റദ്ദാക്കിയിട്ടും ബിസിസിഐ വിലക്ക് നീക്കാന്‍ തയ്യാറാകുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
അടുത്തമാസം നടക്കുന്ന സ്‌ക്കോട്ട് ലാന്റ് ലീഗില്‍ കളിക്കാന്‍ ശ്രീശാന്ത് അനുമതി തേടിയെങ്കിലും അതും ബിസിസിഐ നിഷേധിച്ചു. ഇതോടെയാണ് വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ ജസ്റ്റിസ് ഷാജി പി ചാലി കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയതോടെയാണ് പുതിയ ബഞ്ച് പരിഗണിച്ചത്.