The German car manufacturer Volkswagen introducing SUV tiguan

ര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ആദ്യ എസ്.യു.വി ടിഗ്വാന്‍.

മഹാരാഷ്ട്രയിലെ ഔറഗാബാദ് നിര്‍മാണ ശാലയില്‍ ടിഗ്വാന്‍ പ്രൊഡക്ഷന്‍ ആരംഭിച്ചതായി ഫോക്‌സ്‌വാഗണ്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ 7 എയര്‍ബാഗുള്ള എസ്.യു.വി ടിഗ്വാന് മുന്‍ മോഡലിനെക്കാള്‍ 50 കിലോഗ്രാം ഭാരം കുറവാണ്. മാത്രമല്ല കൂടുതല്‍ സ്‌പേസുമുണ്ട്.
ടിഗ്വാന് ഏകദേശം 25-30 ലക്ഷത്തിനുള്ളിലായിരിക്കും വിപണി വില.

2.0 ലിറ്റര്‍ TDi ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍, 177 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എഞ്ചിന്‍. 7 സ്പീഡ് DSG ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. ടോപ് വേരിയന്റില്‍ ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റവുണ്ടാകും.

സിറ്റി എമര്‍ജന്‍സി ബ്രേക്കിങ്, പെഡസ്ട്രിയല്‍ മോണിറ്ററിങ്, ഓട്ടോമാറ്റിക് പോസ്റ്റ്‌കൊളിഷന്‍ ബ്രേക്കിങ് സിസ്റ്റം, ലൈന്‍ അസിസ്റ്റ് സിസ്റ്റം, പ്രീക്രാഷ് പ്രോആക്ടീവ് പ്രൊട്ടക്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top