എം.ആര്‍ അജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ദി ഗോസ്റ്റ് റൈറ്ററി’ന്റെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ഇന്ദ്രന്‍സ്, പോള്‍ ഷാബിന്‍, ചന്ദ്ര ലക്ഷ്മണ്‍, ശ്രേയ രമേശ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
തൊടുപുഴ, മുട്ടം റൈഫിള്‍ ക്ലബ്ബില്‍ വെച്ച് നടന്ന പൂജ സ്വിച്ചോണ്‍ ചടങ്ങില്‍ ചന്ദ്ര ലക്ഷ്മണ്‍ നിലവിളക്കിലെ ആദ്യ തിരി തെളിയിച്ചു. സാംജി, സുബ്രഹ്മണ്യം, വേണു, കൊച്ചിന്‍ ബാബു, അജി ജോര്‍ജ്, ബെന്‍, സുരേഷ്, അനില്‍ മേനോന്‍, മനോജ് കുറ്റികാട്ടില്‍, മച്ചാന്‍ സലിം, രമ ജീവന്‍, റിയ, ഉമ, മാസ്റ്റര്‍ സൂര്യ കിരണ്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ചിത്രത്തിന്റെ ഛായാഗ്രഹണം എം.ഡി സുകുമാരന്‍ നിര്‍വ്വഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജീവന്‍ എം വി. സുധീര്‍ ബാബുവിന്റെ വരികള്‍ക്ക് ഉണ്ണികൃഷ്ണന്‍ പാക്കനാര്‍ സംഗീതം പകരുന്നു. ഫ്രണ്ട് ലൈന്‍ ത്രി സിക്സ് നയണ്‍ ബാനറില്‍ രവി മേനോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.