‘ജയന്റ് ബാഗ്’ സംരംഭം ;അഞ്ചു ദിവസം കൊണ്ട് ശേഖരിച്ചത് പത്തു ലക്ഷം പ്ലാസ്റ്റിക്ക് കുപ്പികള്‍

ദുബായ് : അഞ്ചു ദിവസങ്ങള്‍ കൊണ്ട് ദുബായ് മുനിസിപ്പാലിറ്റി ശേഖരിച്ചത് പത്തു ലക്ഷം പ്ലാസ്റ്റിക്ക് കുപ്പികള്‍.

ദുബായ് മുനിസിപ്പാലിറ്റിയുടെ ‘ജയന്റ് ബാഗ്’ എന്ന സംരംഭത്തിലൂടെയാണ് ഏകദേശം 2000 കിലോ വരുന്ന മാലിന്യം ശേഖരിച്ചിരിക്കുന്നത്.

ഈ മാസം 21 മുതല്‍ 25 വരെ ബര്‍ഷയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് ജയന്റ് ബാഗ് എന്ന ബോധവത്കരണ സംരംഭം നടന്നത്.

മാലിന്യം തരം തിരിയ്ക്കുന്ന പരിശീലനത്തോടോപ്പം, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം നല്‍കുക എന്നതും സംരംഭത്തിന്റെ ലക്ഷ്യമായിരുന്നു.

ഹൈപ്പര്‍മാര്‍ക്കറ്റിനു മുന്‍പില്‍ സ്ഥാപിച്ചിരുന്ന ഏഴ് മീറ്റര്‍ നീളം വരുന്ന ജയന്റ് ബാഗില്‍ കുട്ടികളും കുടുംബങ്ങളുമടക്കം നിരവധിപേരാണ് അഞ്ചുദിവസം കൊണ്ട് പ്‌ളാസ്റ്റിക് കുപ്പികള്‍ ഉപേക്ഷിച്ചത്.

മുനിസിപ്പാലിറ്റിയുടെ ക്‌ളീന്‍ അപ്പ് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായിട്ടുള്ളതായിരുന്നു പരിപാടി.

Top