ഹരിയാന: ഭര്‍ത്താവിന്റെ നിര്‍ദ്ദേശമനുസരിച്ച് ഭാര്യയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു.
ഹരിയാനയിലെ സിര്‍സയിലാണ് അതിക്രൂരവും വിചിത്രവുമായ സംഭവം അരങ്ങേറിയത്.
ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്.
സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃ മാതാവ്, ഭര്‍തൃ സഹോദരി എന്നിവരടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തതായി ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് രത്തന്‍ദീപ് സിംഗ് ബാലി പറഞ്ഞു.
വിവാഹമോചനത്തിന് സമ്മതിക്കാത്തതാണ് ഭര്‍ത്താവിനെ പ്രകോപിച്ചതെന്നാണ് യുവതിയുടെ മൊഴി.
വേര്‍പിരിയാന്‍ സാധിക്കില്ലെന്ന് യുവതി തീര്‍ത്തു പറഞ്ഞതോടെ അവരെ ഒഴിവാക്കാന്‍ ഭര്‍ത്താവ് കണ്ടെത്തിയ മാര്‍ഗ്ഗമാണിത്.
എന്നാല്‍, ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ എന്ന് പറയപ്പെടുന്നവരെ സംഭവത്തിന് മുന്‍പ് ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും യുവതി പറഞ്ഞു.
ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം സുഹൃത്തുക്കള്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
മാത്രമല്ല, ആക്രമണത്തിന് ശേഷം യുവതിയെ നഗ്‌നയാക്കി റോഡില്‍ തള്ളുകയും ചെയ്തു. കേസില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.