ഹൈദരാബാദ്: ഡല്‍ഹി സ്വദേശിയായ യുവതി ഹൈദ്രാബാദില്‍ കൂട്ടബലാത്സംഗത്തിനിരയായി.
വിനോദസഞ്ചാരിയായി എത്തിയ യുവതിയാണ് ബെന്‍ജാര ഹില്‍സില്‍ പീഡനത്തിനിരയായത്. നാലുപേര്‍ ചേര്‍ന്നു പീഡിപ്പിച്ചെന്നു കാട്ടി യുവതി പോലീസില്‍ പരാതി നല്കി. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
വിനോദയാത്രയയ്ക്കായി ഹൈദ്രാബാദിലെത്തിയ യുവതിയും സുഹൃത്തുക്കളും ബെന്‍ജാര ഹില്‍സില്‍ ഓയോ റൂമുകളിലാണ് കഴിഞ്ഞത്. ഇവരെ പിന്തുടര്ന്നെത്തിയ പ്രതികളായ നാലു യുവാക്കളും ഇതിനടുത്തു തന്നെ മുറിയെടുത്തു.
അടുത്തദിവസം റൂം പരിചാരകന്റെ വേഷത്തില്‍ അകത്തുകടന്ന പ്രതികളില്‍ ഒരാള്‍ പരാതിക്കാരിയായ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കളും ഇവരെ ലൈംഗീകമായി പീഡിപ്പിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.