പട്ടിണിമരണത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് നേരെ ആക്രമണം.

Violence

ഝാര്‍ഖണ്ഡ്‌:റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ റേഷന്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പട്ടിണി കിടന്ന് മരിച്ച പെണ്‍കുട്ടിയുടെ അമ്മയ്ക്ക് നേരെ ആക്രമണം.

ഗ്രാമത്തിന് നാണക്കേടുണ്ടാക്കിയെന്ന് പറഞ്ഞ് ഗ്രാമീണര്‍ പെണ്‍ക്കുട്ടിയുടെ അമ്മയെ അടിച്ചോടിക്കുകയായിരുന്നു. ഝാര്‍ഖണ്ഡിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

11 വയസ്സുകാരിയായ സന്തോഷിയാണ് പട്ടിണിമരണത്തിനിരയായത്. തുടര്‍ന്ന് സന്തോഷിയുടെ അമ്മ കൊയ്‌ലി ദേവിയെ നാട്ടുകാര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

ഇവര്‍ കരിമതി ഗ്രാമത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയുള്ള സാമൂഹ്യപ്രവര്‍ത്തകനായ തരാമണി സാഹുവിന്റെ വീട്ടില്‍ അഭയം തേടി.

സന്തോഷിയുടെ കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് റദ്ദാക്കിയതിനെ തുടര്‍ന്ന് ആറ് മാസമായി കുടുംബത്തിന് റേഷന്‍ കിട്ടിയിരുന്നില്ല.

പൊതുവിതരണ സമ്പ്രദായ പ്രകാരമുള്ള സബ്‌സിഡിയോടു കൂടിയ റേഷന് അര്‍ഹത നേടണമെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഫെബ്രുവരിയിലെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് റേഷന്‍ നിഷേധിച്ചത്.

അതേസമയം സന്തോഷി മരിച്ചത് പട്ടിണി കിടന്നല്ല മലേറിയ ബാധിച്ചാണെന്നാണ് പ്രദേശിക ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ ഇക്കാര്യം കുട്ടിയുടെ അമ്മ നിഷേധിച്ചു.

വിശന്ന് കരഞ്ഞാണ് തന്റെ മകള്‍ മരിച്ചതെന്ന് ആ അമ്മ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേണം തുടങ്ങി.

Top