മുംബൈ: 2023 ലെ ലോകകപ്പ് ടീമില്‍ ഇടം നേടുകയാണ് ലക്ഷ്യമെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഏഴ് വര്‍ഷം നീണ്ട വിലക്കിനൊടുവിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന എസ് ശ്രീശാന്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നത്. വിലക്കുണ്ടായിരുന്ന സമയത്തും കഠിന പരിശീലനത്തിലായിരുന്നതിനാല്‍ ഫിറ്റ്നസ് പൂര്‍ണമായി നിലനിര്‍ത്താന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ടൂര്‍ണമെന്റിലൂടെ മികച്ച പ്രകടനത്തിലൂടെ 2023 ലെ വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയാണ് തന്റെ ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലുടെ ആഭ്യന്തര ക്രിക്കറ്റ് വീണ്ടും സജീവമാകുമ്പോള്‍ ശുഭ പ്രതീക്ഷയിലാണ് കേരള ടീമെന്ന് നായകന്‍ സഞ്ജു വി സാംസണും പ്രതികരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ആലപ്പുഴ എസ്ഡിവി കോളജ് മൈതാനത്ത് കഠിന പരീശീലനത്തിലാണ് കേരളാ ടീം. നാളെ വൈകിട്ടോടെ ടീം മുംബൈയിലേക്ക് യാത്ര തിരിക്കും. ജനുവരി 11 ന് പോണ്ടിച്ചേരിയുമായാണ് കേരളത്തിന്റെ ആദ്യ മത്സരം.