വിസ്മയ കേസ്; സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു

കൊല്ലം: കൊല്ലം പോരുവഴിയില്‍ സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ കേസ് വാദിക്കാന്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. കൊല്ലത്തെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ജി മോഹന്‍രാജിനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഉത്ര കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും മോഹന്‍രാജ് ആണ്.

വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ ലഭിക്കുമോ എന്ന പരിശോധനയിലാണ്. കസ്റ്റഡിയിലിരിക്കെ കൊവിഡ് ബാധിതനായതിനാല്‍ കിരണിനെ നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇനി കിരണിനെ കസ്റ്റഡിയില്‍ ലഭിക്കുമോ എന്നതിലുള്ള നിയമോപദേശം പൊലീസ് തേടും. എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

Top