മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പീഡനം ; കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചു

muzaffarpur-shelter-case

പാറ്റ്‌ന : മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന ബാലാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ അഭയകേന്ദ്രം സന്ദര്‍ശിച്ച് എത്രയും പെട്ടെന്ന് മുസാഫര്‍പൂരില്‍ നിന്ന് മാറ്റണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഭയ കേന്ദ്രം സന്ദര്‍ശിച്ച് നല്‍കിയ ഈ റിപ്പോര്‍ട്ട് ജില്ലാ അധികൃതര്‍ അവഗണിച്ചുവെന്ന് ബാലാവകാശ കമ്മീഷന്‍ സംസ്ഥാന അധ്യക്ഷ ഡോ. ഹര്‍പാല്‍ കൗര്‍ പറഞ്ഞു.

കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനോ തൊഴില്‍ പരിചയത്തിനോ പ്രത്യേക സംവിധാനങ്ങളൊന്നും ഒരുക്കിയിരുന്നില്ലെന്നും ബാലാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ടെന്നും അവര്‍ പറഞ്ഞു. റിപ്പോര്‍ട്ട് ബാലാവകാശ കമ്മീഷന്‍ ഉന്നതാധികാര സമിതി സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് അഭയകേന്ദ്രം റിപ്പോര്‍ട്ട് നല്‍കിയത്. ജില്ലാ അധികൃതരെ ഈ റിപ്പോര്‍ട്ടിനെ കുറിച്ച് വീണ്ടും ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കൗര്‍ ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ 170 ഓളം അഭയകേന്ദ്രങ്ങള്‍ താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ മുസാഫര്‍പൂരില്‍ മാത്രം എന്തോ പ്രത്യേകതയുള്ളതായി തോന്നിയിരുന്നതായും കൗര്‍ കൂട്ടിച്ചേര്‍ത്തു.

ഏഴുവയസുള്ള കുട്ടിയുള്‍പ്പെടെ 33 പെണ്‍കുട്ടികളാണ് മുസാഫര്‍പൂരിലെ അഭയകേന്ദ്രത്തില്‍ പീഡനത്തിന് ഇരയായതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്.

Top