കൊച്ചി: സംസ്ഥാനം വന്‍ സമ്പത്തിക പ്രതിസന്ധിയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സര്‍ക്കാര്‍ കടന്നുപോകുന്നത് സാമ്പത്തിക ഞെരിക്കത്തിലൂടെ ആണെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
കെടിഡിഎഫ്‌സിയുടെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട കേസിലാണ് നിലപാട് സര്‍ക്കാര്‍ അറിയിച്ചത്. ഈ സത്യവാങ്മൂലത്തിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. നാടിനെ മോശമാക്കുന്നതാണെന്ന് നിരീക്ഷിച്ച കോടതി, സത്യവാങ്മൂലം മാറ്റി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാറായോ എന്നും കോടതി പരിഹാസിച്ചു.