തിരുവനന്തപുരം: അമിത കീടനാശിനിപ്രയോഗം തടയാന്‍ സംസ്ഥാനത്തെ മുഴുവന്‍ തോട്ടം മേഖലയിലും വില്‍പന സ്ഥലങ്ങളിലും റെയ്ഡ് നടത്താനൊരുങ്ങി സര്‍ക്കാര്‍.
ഈ മാസം 27 മുതല്‍ റെയ്ഡുകള്‍ നടത്തുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.
ലൈസന്‍സ് സംവിധാനം ഇനി മുതല്‍ കര്‍ശനമാക്കുമെന്നും, തോട്ടം മേഖലയിലുള്ളവരില്‍ രോഗങ്ങള്‍ കൂടുന്ന പ്രവണതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും തീരുമാനം നടപ്പിലാക്കുന്നതിനുള്ള ചുമതല.
ഉപയോഗിക്കുന്നവും വില്‍ക്കുന്നവരും ഇനിമുതല്‍ കൃത്യമായ രേഖകള്‍ സമര്‍പ്പിക്കുകയും വേണം.
മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്നും, തോട്ടങ്ങളില്‍ കീടനാശിനികളുടെ അനിയന്ത്രിതമായ ഉപയോഗം ഇപ്പോഴും തുടരുന്നുണ്ടെന്നും, പല കീടനാശിനികളും ലേബല്‍മാറ്റി ഇപ്പോഴും വരുന്നുണ്ടെന്നും, തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു.