തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷണത്തിന് വിപുലമായ സംഘം രൂപീകരിക്കാനൊരുങ്ങി സര്‍ക്കാര്‍.
ഇത് സംബന്ധിച്ച ഉത്തരവ് ഉച്ചയോടെയുണ്ടാകും, അന്വേഷണ വിഷയങ്ങളും റിപ്പോര്‍ട്ടിലുണ്ടാകും.
അതേസമയം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കമ്മീഷന്‍ സെക്രട്ടറി പി.എസ്. ദിവാകരന്‍ പറഞ്ഞു.
സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും, കണ്ടെത്തലുകളെല്ലാം വാസ്തവമാണെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള വിജിലന്‍സ്, ക്രിമിനല്‍ കേസ് അന്വേഷണ ഉത്തരവുകള്‍ ഇന്നിറങ്ങും.
പ്രത്യേകസംഘത്തെ രൂപീകരിച്ചാലുടന്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ മാനഭംഗത്തിനും തെളിവ് നശിപ്പിച്ചതിനും കേസെടുക്കും.
നിലവിലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം മാത്രമേ ചോദ്യം ചെയ്യലും അറസ്റ്റും പോലുള്ള കടുത്ത നടപടികളിലേക്ക് കടക്കൂ.
ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചെങ്കിലും ഉത്തരവിറങ്ങിയിട്ടില്ല.
ഇന്ന് തന്നെ അന്വേഷണസംഘം രൂപീകരിച്ച് ഉത്തരവിറക്കി നടപടികള്‍ വേഗത്തിലാക്കാനാണ് പൊലീസിന്റെ ആലോചന.