ഉത്തരാഖണ്ഡിലെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ അന്വേഷണത്തിന് ഒരുങ്ങി സര്‍ക്കാര്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്നുണ്ടായ അപകടം. സംഭവത്തില്‍ അന്വേഷണത്തിന് ഒരുങ്ങി സര്‍ക്കാര്‍. ആറംഗ സംഘത്തെ അന്വേഷണത്തിനായി രൂപീകരിച്ചു. ഞായറാഴ്ച രാവിലെയൈണ് തുരങ്കത്തില്‍ അവപകടം സംഭവിച്ചത്. തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കുടുങ്ങിയ തൊഴിലാളികളെ മെറ്റല്‍ പൈപ്പുകളിലൂടെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. അതിനായി ഇന്നലെ രാത്രിയോടെ മെറ്റല്‍ പൈപ്പുകള്‍ എത്തിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ആശങ്കക്കൊടുവില്‍ തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തക സംഘത്തിന് ആശയവിനിമയം നടത്താന്‍ കഴിഞ്ഞിരുന്നു. തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ഓക്‌സിജനും വെള്ളവും നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

നാലര കിലോമീറ്റര്‍ ദൂരമുള്ള തുരങ്കത്തിന്റെ പ്രവേശന കവാടത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. സില്‍ക്യാരയെ ദണ്ഡ ല്‍ഗാവുമായി ബന്ധിപ്പിക്കുന്നതാണ് തുരങ്കം. ചാര്‍ധാം പദ്ധതിയുടെ ഭാഗമായ തുരങ്കം യാഥാര്‍ത്ഥ്യമായാല്‍ ഉത്തരകാശിയില്‍ നിന്ന് യമുനോത്രയിലേക്കുള്ള ദൂരം 26 കിലോമീറ്റര്‍ കുറയും.

Top