സപ്ലൈകോയില്‍ നിന്നും മാവേലി സ്‌റ്റോറില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം; കൂപ്പണ്‍ അനുവദിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം:കെഎസ്ആർടിസി ജീവനക്കാർക്കു ശമ്പള കുടിശികയ്ക്കു പകരം കൂപ്പൺ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. സപ്ലൈകോ, കൺസ്യൂമർഫെഡ്, മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങി. രണ്ടുമാസത്തെ ശമ്പളത്തിന്റെ മൂന്നിൽ രണ്ടുഭാഗത്തിന് ആനുപാതികമായാണ് കൂപ്പൺ.

കെഎസ്ആർടിസി ജീവനക്കാർക്കു ശമ്പള കുടിശികയ്ക്കു പകരം വൗച്ചറും കൂപ്പണും നൽകാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കെഎസ്ആർടിസിക്ക് 103 കോടി നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീലിലാണു കോടതിയുടെ ഉത്തരവ്. കൂപ്പണുകൾ നൽകാമെന്ന നിർദേശത്തെ ജീവനക്കാർ എതിർത്തിരുന്നു.

കെഎസ്ആർടിസിക്ക് അടിയന്തര സഹായമായി 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ശമ്പളവിതരണത്തിന് 50 കോടി അടിയന്തരമായി സർക്കാർ കെഎസ്ആർടിസിക്ക് കൈമാറണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

Top