തിരുവനന്തപുരം: സമരം തുടരുന്ന പിജി ഡോക്ടര്‍മാരുമായി സര്‍ക്കാരിന്റെ ചര്‍ച്ച ഇന്ന്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് പിജി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുക. ചര്‍ച്ചക്കുള്ള സര്‍ക്കാരിന്റെ സന്നദ്ധത സമരക്കാര്‍ അംഗീകരിക്കുകയായിരുന്നു.
പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യമായിരുന്ന നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടികള്‍ തുടരുകയാണ്. ആരോഗ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ഹൌസ് സര്‍ജന്‍മാരും തുടര്‍ സമരം വേണ്ടെന്ന് വച്ചിട്ടുണ്ട്.
മാത്രമല്ല, പിജി ഡോക്ടര്‍മാരുടെ ആവശ്യങ്ങളില്‍ അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നു ഐ.എം.എ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ലെന്ന് ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോക്ടര്‍ ജെ.എ ജയലാല്‍ പറഞ്ഞു.
കൊവിഡ് കാലമായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് അധിക ജോലി ഭാരമാണ്. പി.ജി. പ്രവേശനം വേഗം നടത്തുകയോ പകരം ഡോക്ടര്‍മാരെ നിയമിക്കുകയോ ചെയ്യണമെന്നും ഡോക്ടര്‍ ജെ.എ.ജയലാല്‍ പറഞ്ഞു.