ഇന്ത്യയില്‍ താമസിക്കുന്ന വിദേശികള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിദേശ പൗരന്മാര്‍ക്കും കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കൊവിഡ് 19 വാക്‌സിന്‍ സ്വീകരിക്കാന്‍ ഇന്ത്യ അനുമതി നല്‍കി. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വിദേശികള്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദേശികള്‍ക്കും വാക്‌സിനേഷന്‍ സ്ലോട്ട് ലഭിക്കും.

ഇന്ത്യയിലെ വിവിധ മേഖലകളിലായി പ്രത്യേകിച്ച് വലിയ നഗരങ്ങളില്‍ വലിയ തോതില്‍ വിദേശ പൗരന്മാര്‍ താമിസിച്ചു വരുന്നുണ്ട്. ഈ സ്ഥലങ്ങളിലെ വര്‍ധിച്ച ജനസാന്ദ്രത കാരണം കൊവിഡ് വ്യാപനത്തിന് സാധ്യത കൂടുതലുമാണ്. അതിനാല്‍ തന്നെ അത്തരം സാധ്യതകളെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കേണ്ടത് പ്രധാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ താമസിക്കുന്ന വിദേശ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുകയും ഈ നീക്കത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ താമസിക്കുന്ന കുത്തിവയ്പ് എടുക്കാത്ത വ്യക്തികളില്‍ നിന്ന് മറ്റുള്ളവരിലേക്ക് അണുബാധ കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയും ഇതുവഴി കുറയുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

Top