ഡല്‍ഹി: ഹത്രാസ് ബലത്സംഗ കൊലപാതക കേസ് ഉത്തര്‍പ്രദേശിന്‍ നിന്നും പുറത്തേയ്ക്ക് മാറ്റുന്നതിനെ യുപി സര്‍ക്കാര്‍ എതിര്‍ക്കും. സിബിഐ അന്വേഷണം സുപ്രീംകോടതി മേല്‍നോട്ടത്തിലാകാം എന്നറിയിച്ചത് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കാനാണ് തീരുമാനം. ലക്‌നൗവില്‍ ചേര്‍ന്ന ഉന്നത തല യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. കേസ് ദില്ലിയിലേക്കോ മുംബൈയിലേക്കോ മാറ്റണം എന്ന കുടുംബത്തിന്റെ ആവശ്യം അടുത്ത മാസം രണ്ടിന് പരിഗണിക്കാനായി അലഹബാദ് ഹൈക്കോടതി മാറ്റിയിരുന്നു.
അതിനിടെ കേസ് ഏറ്റെടുത്ത സിബിഐ സംഘം ഹത്രാസില്‍ എത്തി പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ടു. ഹത്രാസില്‍ പത്തൊമ്പതുകാരി ബലാല്‍സംഘത്തിനിരയായ പാടത്ത് എത്തിയാണ് സിബിഐ സംഘം ഇന്ന് തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പെണകുട്ടിയുടെ ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്താനാണ് സിബിഐ തീരുമാനം.