പച്ചക്കറി വില നിയന്ത്രിക്കാനുള്ള സര്‍ക്കാറിന്റെ ഇടപെടല്‍ ഫലപ്രദം, തക്കാളി 50 രൂപക്ക് വില്‍ക്കുമെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: പച്ചക്കറിയുടെ വില വര്‍ധനവില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍. ഒരു കിലോ തക്കാളി 50 രൂപക്ക് വില്‍ക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. സഞ്ചരിക്കുന്ന വില്‍പ്പന ശാലകള്‍ ഇന്ന് മുതല്‍ തുടങ്ങും. പച്ചക്കറി വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ 8 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കുതിച്ചുയുരുന്ന തക്കാളി വില പിടിച്ചു നിര്‍ത്താന്‍ തക്കാളി വണ്ടികളുമായി എത്തുകയാണ് കൃഷി വകുപ്പ്. കിലോയ്ക്ക് 50 രൂപയ്ക്ക് തക്കാളി വില്‍ക്കും. ഓരോ ജില്ലകളിലും രണ്ട് വണ്ടികളില്‍ തക്കാളിയും മറ്റ് പച്ചക്കറികളും വില്‍ക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.

പച്ചക്കറിയുടെ വില വര്‍ധനവ് തടയുന്നതില്‍ കൃഷിവകുപ്പും ഹോര്‍ട്ടികോര്‍പ്പും സജീവമായി ഇടപ്പെട്ടു. പ്രക്യതി ദുരന്തങ്ങളാണ് വില വര്‍ദ്ധനവിന് കാരണമായത്. 40 ടണ്‍ പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്നും കൃഷിമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Top