തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ അനുകൂലമായ അന്തരീക്ഷമൊരുക്കലാണ് സര്‍ക്കാര്‍ നിലപാടെന്ന് വ്യവസായ മന്ത്രി പി രാജീവ്. ട്രേഡ് യൂണിയനുകള്‍ റിക്രൂട്ടിംഗ് ഏജന്‍സികളല്ലെന്നും മിന്നല്‍ പണിമുടക്ക് പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.
വ്യവസായ പാര്‍ക്കുകളില്‍ ഏകീകൃത ഭൂനയം ഉടന്‍ നടപ്പിലാക്കും. എല്ലാ ജില്ലകളിലും ഒരു വ്യവസായ പാര്‍ക്ക് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വ്യവസായങ്ങള്‍ക്ക് അതിവേഗ ലൈസന്‍സ് നല്‍കുന്ന ഏകജാലക സംവിധാനം പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.