സ്വാശ്രയ മെഡിക്കല്‍ ഫീസ്: സുപ്രീം കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കും

medical

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് എംബിബിഎസ് പ്രവേശനത്തിന് 11 ലക്ഷം രൂപ വരെ ഈടാക്കാമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ റിവ്യൂ ഹര്‍ജി നല്‍കാനൊരുങ്ങി സര്‍ക്കാര്‍.

ഇക്കാര്യം സര്‍ക്കാര്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. അഞ്ച് ലക്ഷം രൂപ ഫീസ് നിശ്ചയിച്ചത് എല്ലാ വശങ്ങളും പരിശോധിച്ചാണെന്നും കോടതിയില്‍ അറിയിക്കും.

കഴിഞ്ഞ ദിവസമാണ് കോളേജുകള്‍ക്ക് ഫീസ് 11 ലക്ഷം വരെ വാങ്ങാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.

ഹൈക്കോടതി ഉത്തരവിനെതിരെ സ്വാശ്രയ മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.

Top