അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം ; ഗവര്‍ണറും പൊലീസുകാരും കൊല്ലപ്പെട്ടു

afgan

കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ ജില്ലാ ഗവര്‍ണറും ഏഴ് പൊലീസുകാരും കൊല്ലപ്പെട്ടു. താലിബാന്‍ ഭീകരര്‍ ഗവര്‍ണറുടെ വീട് ആക്രമിക്കുകയും വീടിന് കാവല്‍ നിന്ന പൊലീസുകാരെ വധിക്കുകയും ആയിരുന്നു. പിന്നീടാണ് ഗവര്‍ണറെ വധിച്ചത്. അഫ്ഗാനിലെ ക്വാജ ഒമാരി ജില്ലാ ഗവര്‍ണര്‍ അലി ഷംസ് ദോസ്താണ് കൊല്ലപ്പെട്ടത്.

ആക്രമണത്തില്‍ 9 ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ക്കും പരുക്കേറ്റു. ഗവര്‍ണറുടെ വീടും പരിസരവും ആക്രമണത്തില്‍ അഗ്‌നിക്കിരയായി. ക്വാജ ഒമാരി ജില്ല മുഴുവനായും പിടിച്ചടക്കിയതായി താലിബാന്‍ ഭീകരസംഘടന അവകാശപ്പെട്ടെങ്കിലും അഫ്ഗാന്‍ പൊലീസ് ഇത് നിഷേധിച്ചു.

Top