തിരുവനന്തപുരം:സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നീന്തല്‍ക്കുളത്തിനും ആഘോഷത്തിനും കോടികളുണ്ടെന്നും, എന്നാല്‍ പെന്‍ഷനും റേഷനും ശമ്പളവും നല്‍കാന്‍ പണമില്ലെന്ന് ഗവര്‍ണര്‍ പരിഹസിച്ചു. സംസ്ഥാനത്ത് താന്‍ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയെങ്കില്‍ തെളിവ് ഹാജരാക്കാനും ഗവര്‍ണര്‍.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനെയും ബാധിച്ചു. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. താന്‍ സംസ്ഥാനത്തെ ഇകഴ്ത്തുന്നു എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ആരോപണം മാത്രമാണെന്നും രാഷ്ട്രീയ പ്രസ്താവനങ്ങളോട് മറുപടി പറയാനില്ലെന്നും ഗവര്‍ണര്‍.