തിരുവനന്തപുരം: ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലാ ചാൻസലര്‍ സ്ഥാനത്ത് നിന്ന് നീക്കാൻ സിപിഎം. ഇതിനായി ഓര്‍ഡിനൻസ് കൊണ്ടുവരുക എന്ന നിര്‍ണായക നീക്കമാണ് സിപിഎം നടത്താൻ പോകുന്നത്. സിപിഎം സംസ്ഥാന സമിതിയാണ് തീരുമാനം എടുത്തത്. ഇതിന് മുമ്പായി പ്രതിപക്ഷ പിന്തുണ തേടാനും ധാരണയായി.
ഓര്‍ഡിനൻസിൽ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബില്ല് കൊണ്ടു വരാനാണ് നീക്കം. ബില്ല് ഒപ്പിടാതെ തിരിച്ചയച്ചാൽ കോടതിയെ സമീപിക്കാനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്. . തുടര്‍ നടപടിക്കായി പാര്‍ട്ടി സര്‍ക്കാരിനെ ചുമതലപ്പെടുത്തി. ഗവര്‍ണര്‍ക്കെതിരെ തമിഴ്നാടുമായി യോജിച്ച് പ്രക്ഷോഭവും ആലോചനയിലുണ്ട്. ഗവര്‍ണര്‍ക്കെതിരായ പ്രക്ഷോഭത്തിൽ സീതാറാം യെച്ചൂരിയും ഡി.രാജയും ഡിഎംകെ നേതാക്കളും പങ്കെടുക്കും.