കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനന്തവാടി പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷിന്റെയും പാക്കത്തെ പോളിന്റെയും വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാവിലെ 9.30-ഓടെ അജീഷിന്റയും 10.15-ഓടെ പോളിന്റെയും വീടുകളില്‍ ഗവര്‍ണര്‍ എത്തുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു.
വന്യമൃഗ ശല്യത്തില്‍നിന്ന് സുരക്ഷ ആവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പിട്ട നിവേദനം ഗവര്‍ണര്‍ക്ക് കൈമാറി. തനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തുനല്‍കുമെന്ന് ഗവര്‍ണര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. കഴിഞ്ഞദിവസം കാട്ടാന കൊലപ്പെടുത്തിയ പാക്കത്തെ പോളിന്റെ വീട്ടിലും ഗവര്‍ണര്‍ എത്തും. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി ബാലന്‍ ശരത്തിനെയും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.