ഏഴു പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ജീപ്പിന്റെ ഗ്രാന്‍ഡ് കമാന്‍ഡര്‍ എത്തുന്നു

jeep-grand

ഴു പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ഫുള്‍സൈസ് എസ് യു വിയുമായി ജീപ്പ് ഗ്രാന്‍ഡ് കമാന്‍ഡര്‍. 4873 എംഎം നീളവും 1892 എംഎം വീതിയും 1738 എംഎം പൊക്കവും 2800 എംഎം വീല്‍ബെയ്‌സുമുള്ള കമാന്‍ഡര്‍ ഗ്രാന്‍ഡ് ചെറോക്കിയെ അടിസ്ഥാനമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്.

2005 ല്‍ വിപണിയിലെത്തിയ 2010 ല്‍ പിന്‍വാങ്ങിയ വാഹനം ആദ്യമെത്തുന്നത് ചൈനീസ് നിരത്തുകളിലേക്കായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍ ഉള്ളത്. 270 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്ടിക്കും. ജീപ്പ് പുതിയ കമാന്‍ഡറെ കഴിഞ്ഞ മാസം നടന്ന ബീജിങ് ഓട്ടോഷോയിലാണ് അവതരിപ്പിക്കുന്നത്. ഇത് ഉടന്‍ തന്നെ ഇന്ത്യന്‍ നിരത്തുകളിലേക്കും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 ഷാങ്ഹായ് ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച യുന്റു കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണ് പുതിയ കമാന്‍ഡര്‍.

Top