ഗ്രോസറി സൈറ്റ് ബിഗ്ബാസ്‌ക്കറ്റിനെ സ്വന്തമാക്കാനൊരുങ്ങി ആമസോണ്‍

ന്ത്യയിലെ ഗ്രോസറി സൈറ്റായ ബിഗ്ബാസ്‌ക്കറ്റിനെ സ്വന്തമാക്കാന്‍ ഒരുങ്ങി ഇ കോമേഴ്‌സ് കമ്പനിയായ ആമസോണ്‍.

സൂപ്പര്‍മാര്‍ക്കറ്റ് ഗ്രോസറി സപ്ലൈസ് പ്രൈവറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്‌ഫോമാണ് ബിഗ്ബാസ്‌ക്കറ്റ്.

ഇന്ത്യയിലുടനീളം ഏകദേശം 25ഓളം നഗരങ്ങളില്‍ ബിഗ്ബാസ്‌ക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.

ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ ഈ ചര്‍ച്ച ഒരു ഏറ്റെടുക്കലിലേക്ക് നയിച്ചേക്കില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇരു കമ്പനികളും തമ്മില്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച്‌ ഇതുവരെ ഒരു കരാറിലും ധാരണയായിട്ടില്ല.

പുസ്തക വില്‍പ്പനയുമായി 2013 ലാണ് ആമസോണ്‍ ഇന്ത്യയില്‍ എത്തുന്നത്.

Top