സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ’ ഒടിടി റിലീസിനെന്നു അണിയറപ്രവർത്തകർ. പുതിയ ഒടിടി പ്ലാറ്റ്ഫോം ആയ ‘നീസ്ട്രീമി’ലൂടെയാണ് (Neestream) ചിത്രം റിലീസ് ചെയ്യപ്പെടുക. മലയാളത്തിലെ ആദ്യത്തെ ആഗോള സ്ട്രീമിംഗ് സര്‍വ്വീസ് എന്നാണ് ഈ ഒടിടി പ്ലാറ്റ്ഫോമിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് തീയതി എന്നാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.
‘കിലോമീറ്റേഴ്സ് ആന്‍ഡി കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സുരാജും നിമിഷയും വീണ്ടും ഒന്നിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.