The -greatest -advances -in the- history; Indian army-high-tech-development

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ അടിമുടി ഉടച്ച് വാര്‍ക്കാനൊരുങ്ങി മോദി സര്‍ക്കാര്‍.

അമേരിക്കന്‍-ഇസ്രയേല്‍ സൈനികരോട് കിട പിടിക്കുന്ന ആധുനികവല്‍ക്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സൈനികരുടെ തോക്ക്,യൂണിഫോം, ഹെല്‍മറ്റ്,വാഹനങ്ങള്‍ എന്നിവയെല്ലാം ഇനി മുതല്‍ ഹൈടെക് ആകും. പൂര്‍ണ്ണമായ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ആധുനിക സംവിധാനവുമുള്ള ജവാന്മാരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.

പൂര്‍ണ്ണമായും ഇക്കാര്യങ്ങള്‍ മുഴുവന്‍ നടപ്പില്‍ വരുത്താന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നതിനാല്‍ ആദ്യപടിയായി 70,000 തോക്കുകള്‍ വാങ്ങാനാണ് പദ്ധതി. ബാക്കിയുള്ളവ പ്രമുഖ തോക്ക് നിര്‍മ്മാതാക്കളുടെ സഹായത്തോടെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും.

ഇന്ത്യന്‍ സൈന്യത്തിന്റെ അംഗ സംഖ്യക്കനുസരിച്ചുള്ള തോക്കുകള്‍ വേണമെന്നതിനാല്‍ പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്നായിരിക്കുമിതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഏകദേശം 25 ലക്ഷത്തോളം സൈനികരാണ് കരസേനയില്‍ മാത്രം ഇന്ത്യക്കുള്ളത്. നാവികസേനക്കും വ്യോമസേനക്കും പുറമെയാണിത്.

indian army

ആയുധ ഇടപാടില്‍ അമേരിക്ക, ഇസ്രായേല്‍, റഷ്യ,ബെല്‍ജിയം,ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ തോക്ക് നിര്‍മ്മാണ് കമ്പനികളില്‍ ആര്‍ക്കാണ് നറുക്ക് വീഴുക എന്നതാണ് ഇനി അറിയാനുള്ളത്.

നിലവില്‍ രാജ്യത്തെ സ്‌പെഷ്യല്‍ ഫോഴ്‌സ് ഉപയോഗിക്കുന്നത് ഇസ്രയേല്‍ ടെക്‌നോളജിയിലുള്ള ആയുധങ്ങളാണ്. അതിര്‍ത്തി കടന്ന് ഭീകരക്യാംപുകള്‍ തകര്‍ത്ത സ്‌പെഷ്യല്‍ ഫോഴ്‌സും പ്രധാനമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുമെല്ലാം ഇസ്രയേല്‍ ടെക്‌നോളജിയിലുള്ള ആയുധങ്ങളാണ് ഉപയോഗിക്കുന്നത്.

സൈനിക ആവശ്യങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ 300 ആധുനിക വാഹനങ്ങളും ആയിരം ടാങ്കുകളും വാങ്ങാനും പ്രതിരോധ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

രണ്ട് പതിറ്റാണ്ട് മുന്‍പുള്ള ടെക്‌നോളജിയുടെ പിന്‍ബലത്തില്‍ മാത്രം മുന്നോട്ട് പോകുന്ന ഇന്ത്യന്‍ സൈന്യത്തെ ആധുനികവത്ക്കരിക്കുന്നത് വഴി ലോകത്തെ അഡ്വാന്‍സ് ഫോഴ്‌സാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് മോദി സര്‍ക്കാര്‍.

പാക്കിസ്ഥാന് പുറമെ ചൈനയും രാജ്യത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

കഴിഞ്ഞ യുപിഎ സര്‍ക്കാരുകളുടെ കാലത്ത് സൈനിക ആവശ്യങ്ങള്‍ക്കായി കൂടുതല്‍ പണം ചിലവഴിക്കാനോ പദ്ധതികള്‍ തയ്യാറാക്കാനോ കഴിയാതിരുന്നതാണ് ഈ മേഖലയില്‍ പിന്നോട്ട് പോകാന്‍ കാരണം.

indian army

ഇതിന് പുറമെ അനവധി മിസൈലുകളും ചെറു പോര്‍ വിമാനങ്ങളും വാങ്ങാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. 2000 മുതല്‍ 3000 വരെ പോര്‍വിമാനങ്ങളാണ് ഇപ്പോള്‍ ആവശ്യം.

മൂന്ന് സേനാ വിഭാഗങ്ങളെയും ഒന്നിപ്പിച്ച് ഒറ്റ കമാണ്ടന്റിന്റെ കീഴില്‍ വരണമെന്ന ആവശ്യവും കേന്ദ്രസര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ നിലവില്‍ ഇന്ത്യ പിന്തുടരുന്ന കീഴ്‌വഴക്കം മാറ്റുന്നതിന് വ്യക്തമായ കൂടിയാലോചന നടത്തും.

വിവിധ രാജ്യങ്ങളിലെ ‘റോ’യുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനും ഇവര്‍ക്ക് ആധുനിക സംവിധാനങ്ങള്‍ ഒരുക്കാനും ഇതിനകം തന്നെ കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ട്.

indian army

ഇന്ത്യക്കെതിരായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ വിദേശത്ത് വച്ച് തന്നെ ‘തീര്‍ക്കുക’ എന്നതാണ് റോയിലെ പരിഷ്‌ക്കാരം വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഒരു ചെറിയ ആക്രമണത്തിന് പോലും വലിയ രൂപത്തില്‍ തിരിച്ചടി നല്‍കുക എന്നതാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.

ഇന്ത്യയുമായി സൗഹൃദമുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്റലിജന്‍സ് കമ്മ്യൂണിക്കേഷന്‍ ശക്തമാക്കും.

അഫ്ഗാനിസ്ഥാന്‍,ഭൂട്ടാന്‍,നേപ്പാള്‍, ശ്രീലങ്ക,ബംഗ്ലാദേശ്,ഇറാന്‍,ഒമാന്‍ എന്നീ അയല്‍ രാജ്യങ്ങളിലെ റോയുടെ പ്രവര്‍ത്തനവും കൂടുതല്‍ ശക്തമാക്കും. പാക്-ചൈനീസ് വെല്ലുവിളികളെ പ്രതിരോധിക്കാനാണിത്.

Top