ഗാര്‍ഡിയന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഹുവാന്‍ മാറ്റ നേടി

ന്യൂഡെല്‍ഹി: ഗാര്‍ഡിയന്‍ പത്രത്തിന്റെ 2017ലെ ഫുട്ബാളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്‌പെയിന്‍ മധ്യനിര താരം ഹുവാന്‍ മാറ്റയ്ക്ക്.

ഹുവാന്‍ മാറ്റ മുന്നോട്ടു വെച്ച ‘കോമണ്‍ ഗോള്‍’ ചാരിറ്റി സംരംഭം മികച്ച വിജയമായതോടെയാണ് ഗാര്‍ഡിയന്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരമായി മാറ്റയെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ വേനലവധിയില്‍ മുംബൈ സന്ദര്‍ശനത്തിനിടെയാണ് മാറ്റ കോമണ്‍ ഗോള്‍ മുന്നോട്ടു വെച്ചത്, തന്റെ വരുമാനത്തിന്റെ 1 ശതമാനം ചാരിറ്റിക്കായി മാറ്റി വെക്കുന്നതായി പറഞ്ഞ മാറ്റ മറ്റ് കളിക്കാരെയും കോമണ്‍ ഗോളിന്റെ ഭാഗമാകാന്‍ ക്ഷണിച്ചിരുന്നു.

തുടര്‍ന്ന് 5 മാസത്തിനുള്ളില്‍ കാസ്പര്‍ ഷ്‌മൈക്കിള്‍, ചെല്ലിനി, ഹമ്മല്‍സ്, ഷിന്‍ജി കഗാവ തുടങ്ങി 35ഓളം താരങ്ങള്‍ കോമണ്‍ ഗോളില്‍ അംഗങ്ങളായിരുന്നു.

കോമണ്‍ ഗോളില്‍ അംഗങ്ങളായിട്ടുള്ള എല്ലാവരുടെയും പേരില്‍ അവാര്‍ഡ് സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മാറ്റ പറഞ്ഞു.

Top